പത്തനംതിട്ട : തന്‍റെ നിലനില്‍പ്പിന് വിലങ്ങുതടിയാണെന്ന് തോന്നുന്നവരെയും എതിരഭിപ്രായം പറയുന്നവരെയും ഏതു വിധേനയും ഇല്ലായ്മ ചെയ്യുവാന്‍ എന്ത് ഹീനമായ മാര്‍ഗ്ഗവും സ്വീകരിക്കുന്ന ഉന്മൂലന നയത്തിന്‍റെ വക്താവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
സര്‍ക്കാരിന്‍റെ അഴിമതിയെ ചോദ്യം ചെയ്ത കെ.പി.സി.സി പ്രസിഡന്‍റിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാവിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ വ്യാജ കേസുകള്‍ ചമയ്ക്കുകയും സമൂഹ മധ്യത്തില്‍ അവഹേളിക്കുകയും ചെയ്യുന്നതിനെതിരെയും കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ഏത് പദ്ധതി നടപ്പാക്കിയാലും അതില്‍ അഴിമതി നടത്തി വിഹിതം പറ്റുന്ന തരംതാണ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധപ്പതിച്ചിരിക്കുകയാണെന്നും ഈ അഴിമതികളെ തുറന്നു കാട്ടുന്ന പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി തേജോവധം ചെയ്യുന്ന അധാര്‍മ്മിക നടപടിയും ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംഘപരിവാര്‍ ശക്തികളും തുടരുന്ന നയംതന്നെയാണ് മോദി ഭക്തനായ പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പറഞ്ഞു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലാതാക്കാമെന്ന നടക്കാന്‍ സാധ്യമല്ലാത്ത വ്യാമോഹം മാത്രമാണിതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എന്‍. ഷൈലജ്, അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി അംഗങ്ങളായ മാലേത്ത്, സരളാദേവി, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡി.സി.സി ഭാരവാഹികളായ ജി. രഘുനാഥ്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോബിൻ പീറ്റർ, ഹരികുമാര്‍ പൂതങ്കര, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട് നേതാക്കളായ രജനി പ്രദീപ്, എംജി കണ്ണന്‍, റ്റി.കെ സിറാജുദ്ദീന്‍, അലന്‍ ജിയോ മൈക്കിള്‍, റ്റി.കെ സാജു, മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഡി.സി.സി ഭാരവാഹികളായ കാട്ടൂര്‍ അബ്ദുള്‍സലാം, റോജിപോള്‍ ദാനിയേല്‍, വിനീത അനില്‍, കോശി. പി. സക്കറിയ, ലിജു ജോര്‍ജ്, ഏഴംകുളം അജു, ബിജു വര്‍ഗീസ്, ജി. സതീഷ് ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, എസ്. ബിനു, ദീനാമ്മ റോയി, സിബി താഴത്തില്ലാത്ത്, പ്രൊഫ. പി.കെ മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, സക്കറിയ വര്‍ഗ്ഗീസ്, ആര്‍. ദേവകുമാര്‍, കെ. ശിവപ്രസാദ്, റനീസ് മുഹമ്മദ്, എം.ആര്‍ രമേശ് എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. ചാങ്ങേത്ത് ജംഗ്ഷനില്‍ ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മറിച്ചിട്ട് അതില്‍ കോണ്‍ഗ്രസ് കൊടികുത്തി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033