മാടപ്പള്ളി : ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിലും പീഡിപ്പിക്കുന്നതിലും ഹരം കൊള്ളുന്ന സർക്കാരായി പിണറായി ഗവൺമെന്‍റ് ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ. അതിന്‍റെ ശബ്ദിക്കുന്ന ഉദാഹരണങ്ങളാണ് സിൽവർ ലൈനിലെ പിടിവാശിയും ബഡ്ജറ്റിലെ ഭീകര നികുതി നിർദേശങ്ങളും. പാരിസ്ഥിതികമായും സാമൂഹ്യമായും സാമ്പത്തികമായും സിൽവർ ലൈൻ ഉണ്ടാക്കുന്ന ദുരന്തം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും പദ്ധതിക്കായി ഇപ്പോഴും മുഖ്യമന്ത്രി പിടിവാശി കാണിക്കുകയാണ്. തെരഞ്ഞുപിടിച്ച് നികുതി വർധിപ്പിച്ചിട്ട് ഇത്രയേറെ വിമർശനം ഉണ്ടായിട്ടും പുനരാലോചനയ്ക്ക് തയ്യാറാവാതെ പിടിവാശി കാണിക്കുകയാണ്. നിരന്തരമായ ഈ സമീപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശി വിജയനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരമായി സമരം നടത്തിയ പാർട്ടിയുടെ നേതാവായ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് സത്യഗ്രഹം നടത്താൻ മാത്രമേ അറിയൂ എന്നു പറഞ്ഞ് സമരങ്ങളെ പരിഹസിക്കുകയാണ്. ഇത് ഏകാധിപതികളുടെയും ഫാസിസ്റ്റുകളുടെയും സ്ഥിരം പതിവാണെന്നും അവർക്കുണ്ടായ അനുഭവം തന്നെയാണ് കാത്തിരിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു. ദുരഭിമാനം വെടിഞ്ഞു പദ്ധതി സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്നും നിയമവിരുദ്ധമായ കല്ലിടൽ പ്രതിരോധിച്ച ഭൂ ഉടമകളുടെ പേരിൽ എടുത്ത കേസ് പിൻവലിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
സിൽവർ ലൈനിനെതിരായ മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലിലെ സത്യഗ്രഹത്തിന്‍റെ 300 ദിവസം ജോസഫ് എം. പുതുശ്ശേരി നടത്തുന്ന ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. എം. ഹസ്സൻ. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സി. ആർ. നീലകണ്ഠൻ, മോൻസ് ജോസഫ് എം. എൽ. എ, കെ. പി. സി. സി. ജനറൽ സെക്രട്ടറി പി. എ. സലിം, ജി. രാമൻനായർ, ടോമി കല്ലാനി, ഫ്രാൻസിസ് ജോർജ്, കെ. ഇ. അബ്ദുൽ റെഹ് മാൻ, സജി മഞ്ഞക്കടമ്പിൽ, എസ്. രാജീവൻ, വി. ജെ. ലാലി, അനിൽ ബോസ്, ലാലു തോമസ്, കുഞ്ഞുകോശി പോൾ, കോശി പി. സക്കറിയ, പി. എച്. നാസർ, മാത്തുകുട്ടി പ്ലാത്താനം, പി. എൻ. നൗഷാദ്, സുരേഷ് ബാബു പാലാഴി, മിനി കെ. ഫിലിപ്പ്, ആന്റണി കുന്നുംപുറം, ബാബു കുരീത്ര, ജസ്റ്റിൻ ബ്രൂസ് എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.