Sunday, April 20, 2025 4:32 pm

കേന്ദ്രത്തിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട , CAA കേരളത്തില്‍ നടപ്പാക്കില്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക തകര്‍ച്ചയും കോവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സാധാരണ നിലയ്ക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇവിടെ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്- പിണറായി പറഞ്ഞു.

ഇത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും ഇതുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകര്‍ക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുകയാണ്. കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നു കൊണ്ട് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊന്നും കേരളത്തില്‍ നടപ്പാക്കില്ല എന്നു തന്നെയാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

യു.പിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്ന് പറഞ്ഞത് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ്. കന്യാസ്ത്രീകളുടെ യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നും ഗോയല്‍ പറഞ്ഞു. കന്യാസ്ത്രീകളെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നത് കേരള മുഖ്യമന്ത്രിയുടെയും കേരളസര്‍ക്കാരിന്റെയും ആരോപണം മാത്രമാണന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിന് ഇരയാകുന്നത്.

ആ കാടത്തത്തെ സംഘപരിവാര്‍ കൊണ്ടുനടക്കുന്നു. അതിനെ ന്യായീകരിക്കാന്‍ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി തന്നെ ഒരുമടിയുമില്ലാതെ രംഗത്തെത്തി പച്ചക്കള്ളം പറയുകയാണെന്നും പിണറായി വിമര്‍ശിച്ചു. നടന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും ഗോയല്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാതത്വങ്ങള്‍ക്ക് എതിരാണ്. ജനങ്ങളുടെ ഐക്യമാണ് ഏത് രാഷ്ട്രത്തിന്റെയും ശക്തി. ആ ഐക്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും എല്‍.ഡി.എഫ്. ശക്തമായി എതിര്‍ക്കും. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...

വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്

0
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ...

കോന്നി ഇളകൊള്ളൂരില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവം ; ഫോറൻസിക് സംഘം...

0
കോന്നി : കോന്നി ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ വീടിന് തീ...