Sunday, April 20, 2025 2:47 pm

സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി സ്വീകരിക്കും ; നിയമം കയ്യിലെടുക്കരുത് : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപ പ്രചാരണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കും. നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അവഹേളിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളും.

നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കും. നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന്...

മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്നുപേര്‍ക്ക് പരിക്കേറ്റു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക്...

വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

0
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന്...

സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം നേതാക്കള്‍

0
തിരുവനന്തപുരം : സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം...