Saturday, July 5, 2025 4:18 pm

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക , കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറി ; മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തില്‍ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോന്നി മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയാണ്. കോന്നി മെഡിക്കല്‍ മെഡിക്കല്‍ കോളേജിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.കേരളത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി വിപുലമായ പൊതുജന ആരോഗ്യ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

‘കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തുപകരാന്‍ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു. തുടര്‍ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഈ അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കിയത്’.

‘1,65,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണ് ഈ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. നിലവില്‍ കോന്നി മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുതകുന്ന സൗകര്യങ്ങളുണ്ട്. അതോടൊപ്പം അത്യാധുനിക സംവിധാനങ്ങളടങ്ങിയ അത്യാഹിത വിഭാഗവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, സ്‌കാനിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുളള ലേബര്‍ റൂമിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഒന്നരക്കോടിയോളം രൂപ ചെലവില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് 2 എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്ററുകളുടെ നിര്‍മ്മാണവും നടക്കുന്നു. അടുത്ത മാസം അവയും പ്രവര്‍ത്തനസജ്ജമാകും. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം മുന്നൂറോളം തസ്തികകളാണ് ഈ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം സുഗമമാക്കാനായി അനുവദിച്ചിട്ടുള്ളത്’.

‘അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പൊതുജനാരോഗ്യ രംഗം കെട്ടിപ്പടുക്കാന്‍ വിവിധ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നവകേരളം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണ് ജനകീയമായൊരു പൊതുജനാരോഗ്യ രംഗം. കോന്നി മെഡിക്കല്‍ കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച ചുവടുവെപ്പാണ്’.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....

ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
കണ്ണൂർ: ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്....