Monday, May 5, 2025 6:59 pm

മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും ലണ്ടന്‍ യാത്ര : സര്‍ക്കാര്‍ ചെലവഴിച്ചത് 43.14 ലക്ഷം രൂപ!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇക്കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ യാത്രകളുടെ കണക്കുകള്‍ പുറത്ത് വിട്ടിരുന്നില്ല. ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ ലഭിച്ചത്.

ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ ഈടാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള വിമാനയാത്ര ടിക്കറ്റിന്‍റെ നിരക്കുകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ചെലവുകള്‍ അവര്‍ തന്നെയാണ് വഹിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെയും സംഘങ്ങളുടെയും യൂറോപ് സന്ദര്‍ശനം. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

0
എടത്വാ : തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം...

മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

0
വയനാട്: വയനാട് മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു...

കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ...

എസ്. എൻ. ഡി. പി. ശാഖായോഗം മേലൂട് 4837 ഗുരുകൃപ കുടുംബയോഗം വാർഷിക പൊതുയോഗം...

0
മേലൂട്: പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്. എൻ. ഡി. പി....