Sunday, July 6, 2025 8:45 pm

പിങ്ക് പോലീസ് അപമര്യാദയായി പെരുമാറിയ സംഭവം ; സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് ഹർജി മാറ്റിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്. നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ ലഭിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്, കളക്ടർക്ക് കത്ത് നൽകിയ നടപടി...

0
തിരുവനന്തപുരം : ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്,...

ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം...

പുലിപേടിയിൽ കോഴഞ്ചേരി മുരുപ്പ്

0
കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ...

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...