Monday, April 14, 2025 9:21 pm

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിളിന്റെ പ്രഖ്യാപനം. പുതിയ പിക്‌സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനിയുടെ പ്രഖ്യാപനം. പിക്‌സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പിക്‌സല്‍ 8, പിക്‌സല്‍ 8എ ഫോണുകള്‍ അക്കൂട്ടത്തില്‍ ഇല്ല. തിങ്കളാഴ്ച എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പിക്‌സല്‍ 8 ഫോണുകളുടെ ഇന്ത്യയിലെ നിര്‍മാണം ആരംഭിച്ചതായി കമ്പനി അറിയിച്ചത്. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ബാച്ച് പിക്‌സല്‍ 8 ഫോണുകള്‍ പുറത്തിറങ്ങാന്‍ പോവുന്നുവെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്. ഇന്ത്യയില്‍ ഏത് കമ്പനിയാണ് പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കുന്നത് എന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.

ഗൂഗിളിന്റെ ആഗോള നിര്‍മാണ പങ്കാളിയായ കോംപല്‍ (Compal) പിക്‌സല്‍ 8 മോഡലുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസുമായി സഹകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ഒരുകോടി പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കും. മറ്റ് പിക്‌സല്‍ ഫോണുകളുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിക്കുമോ എന്ന് വ്യക്തമല്ല. പുതിയ പിക്‌സല്‍ 9 ഫോണുകളും ഭാവിയില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചേക്കും. ഗൂഗിളിന്റെ എതിരാളികളിലൊന്നായ ആപ്പിള്‍ നേരത്തെ തന്നെ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ സജീവമാക്കിയിട്ടുണ്ട്. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്. ആഗോള വിപണിയിലെ 14 ശതമാനം ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

0
മലേഷ്യ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു. 85...

ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം

0
മലപ്പുറം: ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം. മലപ്പുറം ചങ്ങരംകുളം...

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...

പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം

0
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന്...