തൊടുപുഴ: 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി കൊണ്ടു വരുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഗ്ദാന ലംഘനം നടത്തിയതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. നിലവിലുള്ള നിര്‍മാണങ്ങള്‍ ക്രമവല്ക്കരിക്കുകയും നിര്‍മാണ നിരോധനം ഭാവിയില്‍ ഉണ്ടാകാതെ നോക്കേണ്ടതിനും പകരം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ മാനദണ്ഡം നിശ്ചയിച്ച് ക്രമപ്പെടുത്താനും 1500 ചതുരശ്ര അടി വരെയുള്ള നിര്‍മാണങ്ങള്‍ മാത്രം ക്രമപ്പെടുത്തും എന്നത് നീതികരിക്കാനാവില്ല. 1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തേണ്ടി വന്നാല്‍ ഉയര്‍ന്ന ഫീസ് ഈടാക്കുമെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനുള്ള ധനാഗമമാര്‍ഗമായി ഇതിനെ കാണരുത്.
സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയവര്‍ നടത്തുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളേയും നിയമപരമായി പട്ടയം ലഭിച്ച ഭൂമിയില്‍ നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളേയും ഒരേ ഗണത്തില്‍പ്പെടുത്തരുത്. 2019 ഡിസംബര്‍ 17 ലെ സര്‍വകക്ഷി യോഗ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചതായും മറ്റു ജില്ലക്കാര്‍ക്ക് നല്കുന്ന അതേ പരിഗണന ഇടുക്കിയിലെ ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033