കോട്ടയം : പന്ത്രണ്ട് സീറ്റിലുറച്ച് പിജെ ജോസഫ്. മൂവാറ്റുപുഴയും തിരുവമ്പാടിയും വേണം. ഇവ 12 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പാലാ, ആലത്തൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ വേണ്ടെന്ന് ജോസഫ് പറഞ്ഞു. മുവാറ്റുപുഴ സീറ്റ് ചേദിച്ചെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത.
സീറ്റ് വെച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തേട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ജോസഫിനെ ധരിപ്പിച്ചു. 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം. എന്നാല്‍ ഒന്‍പത് സീറ്റേ നല്‍കാനാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.