Thursday, May 8, 2025 1:23 pm

“ഭാരതീയം 2023” ,പി ജെ എസ് പത്തനംതിട്ട ജില്ലാ സംഗമം പതിനാലാമത് വാര്‍ഷികം വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പി ജെ എസ് (പത്തനംതിട്ട ജില്ലാ സംഗമം) പതിനാലാമത് വാര്‍ഷികം “ഭാരതീയം 2023” എന്ന പേരില്‍ മാര്‍ച്ച്‌ 17 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് അങ്കണത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രശസ്ഥ നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി ജെ എസ് നാടക സംഘം അവതരിപ്പിക്കുന്ന “പെരുന്തച്ചന്‍” എന്ന നൃത്ത സംഗീത നാടകം ഭാരതീയതില്‍ അരങ്ങിലെത്തും. കൂടാതെ, പുഷ്‌പാ സുരേഷ്, ജയശ്രീ പ്രതാപന്‍, ദീപിക സന്തോഷ്, കൃതിക രാജീവ് , റിതീഷ റോയ് എന്നിവര്‍ ചിട്ടപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ നൃത്ത രുപങ്ങള്‍, പി ജെ എസ് അംഗങ്ങള്‍ ഉള്‍പ്പെടെ ജിദ്ദയിലെ പ്രശസ്തരായ ഗായകര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയും അരങ്ങേറും.

സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരിക്കെ മരണപ്പെട്ട ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ നാമധേയത്തിലുള്ള മെമ്മോറിയല്‍ അവാര്‍ഡ് ഈ വര്‍ഷം യഥാക്രമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍നിര പ്രവാസി എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു നിര്‍വഹിച്ച സാമൂഹിക പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ഡോക്ടര്‍ വിനീത പിള്ളയ്ക്കും നല്‍കും. വാര്‍ഷിക ആഘോഷ ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് മുന്‍ പ്രസിഡന്‍്റ് വര്‍ഗീസ് ഡാനിയേലിനെയും ആദരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം നേടിയ അജ്മി സാബു സംഘടനയുടെ എഡ്യൂക്കേഷന്‍ അവാര്‍ഡിന് അര്‍ഹയായി. കൂടാതെ, പി ജെ എസ് കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനളെപ്പറ്റിയും ബന്ധപ്പെട്ടവര്‍ വിവരിച്ചു,

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍്റ് അലി തേക്കുതോട്, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് പന്തളം, ഖജാഞ്ചി മനു പ്രസാദ്, വൈസ് പ്രസിഡന്‍റുമാരായ ജോസഫ് വര്‍ഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട , രക്ഷാധികാരി ജയന്‍ നായര്‍, പി ആര്‍ ഓ അനില്‍ കുമാര്‍ പത്തനംതിട്ട എന്നിവര്‍ പങ്കെടുത്തു.

വാര്‍ഷിക ആഘോഷ പരിപാടികളുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ്സ് ലഭിക്കുന്നതിനായി https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform?usp=sharing എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്,0505437884, 0530072724, 0538378734 എന്ന നമ്ബറുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

0
രാജസ്ഥാൻ: പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍...

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി സരിന്‍

0
തിരുവനന്തപുരം : വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന് ഡോ. പി...

വ്യോമാതിർത്തി അടച്ചു പൂട്ടി പാക്കിസ്ഥാൻ ; പ്രത്യാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന

0
ഇസ്‌ലാമാബാദ്: ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന്...

ബസ് കണ്ടക്ടര്‍ 15കാരനായ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

0
മുംബൈ: ജോലിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിഷാദത്തിലായ ബസ് കണ്ടക്ടര്‍...