തിരുവനന്തപുരം : ലൗവ് ജിഹാദ് സംബന്ധിച്ച പോസ്റ്റ് ഇട്ടതിന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ പി കെ ശശികല ടീച്ചറുടെ അക്കൗണ്ട് ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തു. 23 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. ഫേസ്ബുക്ക് സാമൂഹ്യമാനദണ്ഡത്തിന് യോജിച്ചതല്ല പോസ്റ്റ് എന്ന് പറഞ്ഞാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇന്‍ഡ്യന്‍ ഭരണഘടന മിശ്രവിവാവാഹിതര്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കുന്നുമുണ്ട്. എന്നാല്‍, ഇത് ഭര്‍ത്താവിന്റെ മതത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.! പക്ഷേ ഇങ്ങനെചില വിസ്മയങ്ങള്‍ നടക്കുന്നുണ്ട്.!
കഴിഞ്ഞവര്‍ഷം രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങള്‍ ഇനിമുതല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള മാസം ലോക്ക് ഡൗണ്‍ നിലനില്‍ക്കെ 2020 ജൂണ്‍ മാസത്തില്‍ മാത്രം കേരളത്തിലെ രജിസ്ട്രര്‍ ഓഫിസുകളില്‍ നടന്നത് 65 വിവാഹങ്ങള്‍ ആണ്.
ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയില്‍ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതില്‍ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെണ്‍കുട്ടികളാണ്.
ലിസ്റ്റിലുള്ള 65 പേരില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടയാളും പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ ഹിന്ദു കമ്യൂണിറ്റികളില്‍ പെട്ടവരുമാണ്.
സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവര്‍ വിവാഹത്തിലെത്തുമ്പോള്‍ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്. ഇതില്‍ 65 പേരില്‍ എത്രപേര്‍ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകള്‍ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതില്‍ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളായി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതര്‍ക്കും ഇതൊരു വിസ്മയമായി തോന്നുന്നതില്‍ തെറ്റുപറയാനാവില്ലല്ലോ.?
മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇന്‍ഡ്യന്‍ ഭരണഘടന മിശ്രവിവാവാഹിതര്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കുന്നുമുണ്ട്. എന്നാല്‍, ഇത് ഭര്‍ത്താവിന്റെ മതത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവര്‍ത്തനം എന്നു തന്നെയാണ്.