Saturday, June 22, 2024 4:00 pm

ഇരവികുളവും കൊളക്കുമലയും കാണാം… ഇത്തവണത്തെ ഓണം മൂന്നാറിൽ ആഘോഷിക്കാം

For full experience, Download our mobile application:
Get it on Google Play

ഓണത്തിന്‍റെ ആഘോഷത്തിനും മേളത്തിനും ഇനി അധിക ദിവസമില്ല. സഞ്ചാരികളെ
വരവേൽക്കാൻ മൂന്നാർ ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ കാശ്മീർ എന്നു വിളിക്കപ്പെടുന്ന മൂന്നാറിൽ ഇനി തിരക്കിന്‍റെ സമയമാണ്. വാരാന്ത്യ തിരക്കുകളും ഓണം ആഘോഷിക്കാനെത്തുന്നവരും കൂടിയാകുമ്പോൾ ഇനി മൂന്നാറിന് മറ്റൊരു മുഖമാണ്. സ്വദേശികളും വിദേശികളുമടക്കം മൂന്നാറിലെത്തുന്ന സമയം കൂടിയാണിത്. ഓണത്തിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ദിവസം ചെലവഴിച്ച് മൂന്നാർ കാണുക എന്നത് അത്ര എളുപ്പമല്ല. മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ഹോട്ടലുകളിൽ മുറികൾ കിട്ടാനും പ്രയാസമായിരിക്കും. അതുകൊണ്ടു തന്നെ ഓണത്തിന് മൂന്നാർ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം അതിരാവിലെ പോയി പ്രധാന ഇടങ്ങളൊക്കെ കണ്ട് തിരികെ വരിക എന്നതായിരിക്കും. ഇതാ മൂന്നാറിൽ സന്ദർശിക്കേണ്ട അഞ്ച് പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.

മൂന്നാർ ടീ മ്യൂസിയം
മൂന്നാറിൽ ഏറ്റവും ആദ്യം സന്ദർശിക്കാൻ സാധിക്കുന്ന ഇടമാണ് മൂന്നാർ ടീ മ്യൂസിയം. മൂന്നാറിന്‍റെ സൗന്ദര്യത്തിന് കാരണമായ തേയിലത്തോട്ടങ്ങളുടെ ചരിത്രം കൃത്യമായി അറിയുവാനും കൗതുകകരമായ കാഴ്ചകൾ കാണാനും പറ്റിയ ഇടമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ടീ മ്യൂസിയമായ മൂന്നാർ ടീ മ്യൂസിയം. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ കീഴില്‍ നല്ലത്താണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മൂന്നാറിന്‍റെ ചരിത്രം മാറ്റിയെഴുതിയ 1876 ൽ ആരംഭിച്ച തേയിലകൃഷിയുടെ ഇന്നലെകളും കഥകളും ഇവിടെ കാണാം. ഇന്നത്തെ മൂന്നാർ പിന്നിട്ട വഴികൾ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ഇവിടെ മനസ്സിലാക്കാം. നൂറ്റാണ്ട് പഴക്കമുള്ള സൂര്യഘടികാരങ്ങളും, 1905ലെ ഒറിജിനൽ ടീ റോളർ,കുണ്ടള വാലി ലൈറ്റ് റെയിൽവേയുടെ റെയിൽ എഞ്ചിൻവീൽ എന്നിവയൊക്കെ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 4.00 മണി വരെയാണ് ഇവിടെ പ്രവേശനം.

കുണ്ടള തടാകം
ടീ മ്യൂസിയത്തിൽ നിന്നിറങ്ങി അടുത്തതായി കുണ്ടള തടാകം കാണാൻ പോകാം. മ്യൂസിയത്തിനു തൊട്ടടുത്തായി തന്നെയാണ് തടാകമുള്ളത്. മൂന്നാർ-ടോപ്സ്റ്റേഷൻ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുണ്ടള തടാകം സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു .

ഇരവികുളം ദേശീയോദ്യാനം
മൂന്നാറിലെത്തുന്ന സഞ്ചാരികൾ കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരവികുളം ദേശീയോദ്യാനം. അപൂർവ്വമായ ജൈവവവിധ്യവും സംരക്ഷിക്കുന്ന ഇവിടം വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായാണ് നിർമ്മിച്ചത്. – 1975 ൽ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇരവികുളം കേരളത്തിലെ ആദ്യ ദേശീയോദ്യാനം കൂടിയാണ്. 1978 ൽ ആണ് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

മാട്ടുപ്പെട്ടി
മൂന്നാറിൽ നിന്നും വെറും 13 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഇവിടുത്തെ ജനപ്രിയമായ മറ്റൊരു ലക്ഷ്യസ്ഥാനമാണ്. ദേവികുളം പഞ്ചായത്തിന്റെ ഭാഗമായ ഇവിടം ഇന്ത്യയിലെ തന്നെ ആദ്യത്തെ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ്. മാട്ടുപ്പെട്ടി തടാകത്തിന്റെ ഭംഗിയും അതിലൂടെയുള്ള ബോട്ടിങ്ങും സമീപത്തെ കാഴ്ചകളുമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർധനനായ യുവാവ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടുന്നു

0
റാന്നി : നിർധനനായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം...

തക്കാളി വില കുതിക്കുന്നു ; കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സെഞ്ച്വറി കടന്നു

0
കർണാടക : രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര,...

ഇടമലയാർ കനാൽ അഴിമതി : 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം...

0
തൃശ്ശൂർ : ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ...

ഇടമലയാർ കനാൽ അഴിമതിയിൽ ശിക്ഷ വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി

0
തൃശ്ശൂർ: ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ...