റാന്നി: വഴിയിട വിശ്രമകേന്ദ്രമോ ശൗചാലയമോ ഇല്ലാതെ പ്ലാച്ചേരി ജംങ്ഷന്‍. പൊതുസ്ഥലത്തെ മൂത്ര വിസര്‍ജനം മൂലം ദുര്‍ഗന്ധത്താല്‍ വലഞ്ഞ് നാട്ടുകാര്‍. ഒടുവില്‍ ഗത്യന്തര്യമില്ലാതെ സമീപ സ്ഥലങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന ബോര്‍ഡ് തൂക്കി നാട്ടുകാര്‍. ബോര്‍ഡിന് പിന്നാലെ പ്രശ്നം തീരുമെന്നു കരുതിയ നാട്ടുകാര്‍ ഇപ്പോള്‍ ക്യാമറ സ്ഥാപിക്കുമെന്ന ബോര്‍ഡും സ്ഥാപിച്ചു. പ്ലാച്ചേരിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കയറി വാഹനം കാത്തു നിൽക്കണം എങ്കിൽ മുക്ക് പൊത്തി നിൽക്കേണ്ട അവസ്ഥ ആണ്. കടകളുടെ മുൻപിൽ ഇവിടെ മൂത്രം ഒഴിക്കരുത് എന്നു എഴുതി ബോർഡ് തൂക്കേണ്ട അവസ്ഥയിൽ എത്തി കാര്യങ്ങൾ. പ്ലാച്ചേരി ഇപ്പോള്‍ പഴയ പ്ലാച്ചേരി അല്ല ഒരുപാട് മാറി പോയി. കച്ചവട സ്ഥാപനങ്ങള്‍ വര്‍ദ്ധിച്ചു. സംസ്ഥാന പാത പുനരുദ്ധരിച്ചതോടെ വാഹന തിരക്കും വർധിച്ചു.
പകലും രാത്രിയും പ്രവർത്തിക്കുന്ന കടകൾ ആയതോടെ വിശ്രമത്തിന് സ്ഥലത്ത് തങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. പാർക്കിംഗ് ഏരിയ ഉള്ളത് കൊണ്ട് രാത്രി ദീര്‍ഘദൂര യാത്രക്കാരും ചരക്കു വാഹനവുമായി എത്തുന്നവരും വിശ്രമിക്കുന്ന ഒരു ഇടത്താവളം പോലെ ആയി പ്ലാച്ചേരി. ശബരിമല സീസൺ തുടങ്ങിയാല്‍ എരുമേലിയോട് അടുത്ത പ്രദേശം ആയതു കൊണ്ട് അയ്യപ്പന്മാർ ധാരാളം ആണ് ഇതുവഴി യാത്ര ചെയ്യുന്നത്. എന്നാല്‍ പഴവങ്ങാടി പഞ്ചായത്തോ കെ.എസ്.ടി.പിയോ ഇടപെട്ട് സ്ഥലത്ത് ഒരു ശുചിമുറി നിര്‍മ്മിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ പാതയില്‍ ആവശ്യത്തിന് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്‍റെ വഴിയിട വിശ്രമ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ ശുചിമുറി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്.