Thursday, May 8, 2025 9:59 pm

നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലം കൂടി പരിഗണനയിൽ – സ്വാഗതം ചെയ്ത് ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിൽ കൊടുമണിലുള്ള പ്ലാന്റേഷൻ കോർപറേഷന്റ സ്ഥലം കൂടി സാമൂഹിക ആഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നുള്ള ഹൈക്കോടതി വിധിയെ ശബരി സാംസ്കാരിക സമിതി (പത്തനംതിട്ട കൊടുമൺ ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി ) സ്വാഗതം ചെയ്തു. വഞ്ചിയൂർ അഡ്വ. പി. പരമേശ്വരൻ നായർ മുഖേന ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയാണു ചീഫ് – ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. വിമാനത്താവളത്തിനായി 2264.09 ഏക്കർ ഉൾപ്പെടെ എരുമേലി, സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനാണു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു പ്രതിഷേധം ഉയർന്നതിനെ തുടർന്നു പദ്ധതി സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുണ്ടായി. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ചു നിയമപ്രശ്നങ്ങളുമുണ്ടായി. നിർദിഷ്ട സ്ഥലത്തു പദ്ധതി നടപ്പാക്കിയാൽ 434 കുടുംബങ്ങളെ പൂർണമായും ബാധിക്കും. ഒട്ടേറെപ്പേരെ ഒഴിപ്പിക്കേണ്ടിവരും. വൻതുകയാണു സർക്കാരിനു ചെലവാക്കേണ്ടിവരുന്നത്. എന്നാൽ പകരം കൊടുമൺ എസ്‌റ്റേറ്റ് പരിഗണിച്ചാൽ ഈ പ്രശ്നങ്ങളൊന്നും  ഉണ്ടാകുകയില്ല.

4 വശങ്ങളിലും പ്രധാന പാതകൾ, വന്യ ജീവി പ്രശ്നങ്ങളില്ല, പരിസ്ഥിതി പ്രശ്നങ്ങളില്ല, തമിഴ്നാടുമായി അടുത്ത സ്ഥലം, ശബരിമലയിലേക്ക് ദൂരക്കുറവ്, വനമേഖല അല്ലാത്ത പ്രദേശം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് ഇവിടെയുള്ളത്. കൊടുമൺ എസ്റ്റേറ്റിലെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല. എന്നാൽ ചെറുവള്ളി എസ്‌റ്റേറ്റ് ഉൾപ്പെടെ ഏറ്റെടുത്താൽ പ്രകൃതി സ്രോതസ്സുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും അനുകൂലമായ സാഹചര്യങ്ങളുള്ള എസ്റ്റേറ്റിൽ തന്നെ ശബരി വിമാനത്താവളം സാധ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ എ. വിജയൻ നായർ, അജികുമാർ രണ്ടാം കുറ്റി, ട്രഷറർ ആർ. പത്മകുമാർ, വൈസ് പ്രസിഡൻ്റ് ജോൺസൺ കുളത്തും കരോട്ട്, അഡ്വ. ബിജു വർഗീസ്, ജോയിൻ്റ് സെക്രട്ടറി വി.കെ. സ്റ്റാൻലി, ടി. തുളസീധരൻ, സച്ചു രാധാകൃഷ്ണൻ, സുരേഷ് കുഴിവേലി, രാജൻ സുലൈമാൻ, വിനോദ് വാസുക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിന് നേരെ തെരുവ് നായ ആക്രമണം

0
മലപ്പുറം: മലപ്പുറത്ത് യുവാവിന് നേരെ തെരുവ് നായ ആക്രമണം. മുണ്ടുപറമ്പിൽ വ്യാഴാഴ്ച...

സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജിവെച്ചു

0
മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം...

കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ...

പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ജമ്മു മേഖലയിൽ പാക്കിസ്ഥാന്റെ ഡ്രോൺ...