റാന്നി: ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്നത് പഴമൊഴി, പ്ലാസ്റ്റിക് അമിതോപയോഗമെന്ന പാരിസ്ഥിതിക പ്രശ്നത്തിൽ തങ്ങളുടെ നിലവാരത്തിനനുസരിച്ച് ഇടപെട്ട് ഇന്നത്തെ കുട്ടികൾ ഇന്നത്തെ പൗരന്മാർ എന്ന് തെളിയിച്ചിരിക്കുകയാണ് . പഴവങ്ങാടി യു പി സ്കൂളിലെ കുട്ടികൾ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ബാലപാഠങ്ങൾ (റെഡ്യൂസ്, റെഫ്യൂസ്, റീയൂസ്, റീ സൈക്കിൾ)പഠിച്ചും സമൂഹത്തെ ഓർമപ്പെടുത്തിയുമാണ് പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനചാരണം നടത്തിയത്. ദിനചാരണത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ക്യാരിബാഗുകൾ നിർമ്മിച്ച് സമീപങ്ങളിലുള്ള കടകളിൽ വില്പന നടത്തി.
പരിപാടിയുടെ ഉത്ഘാടനം റാന്നി ബി പി സി ഷാജി എ.സലാം നിർവഹിച്ചു. പ്രഥമാധ്യാപകൻ ഷാജി തോമസ് അധ്യക്ഷത വഹിച്ചു. സി ആർ സി കോ ഓർഡിനേറ്റർ സൈജു സക്കറിയ, ശാസ്ത്രരംഗം കോ ഓർഡിനേറ്റർ എഫ് അജിനി, എസ് ആർ ജി കൺവീനർ സ്മിത ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. സി ആർ സി കോ ഓർഡനേറ്റർമാരായ എസ് ദിവ്യശ്രീ, ആര്യാ സുരേന്ദ്രൻ, സൈജു സക്കറിയ എന്നിവർ കുട്ടികൾക്കു പരീശീലനം നൽകി. കുട്ടികൾ നിർമിച്ച ബാഗുകൾ മാമുക്ക് ചെരുപ്പുമേളയുടെ ഉടമ അശ്വതി രാജേഷ് വിലക്ക് വാങ്ങി.