Monday, July 7, 2025 5:49 am

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് ; എ​സ്‌എ​സ്‌എ​ല്‍സി , പ്ലസ് ടൂ പരീക്ഷകള്‍ നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം:  തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എ​സ്‌എ​സ്‌എ​ല്‍സി, ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, പ​രീ​ക്ഷ​ക​ള്‍​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​ന്‍പ​ത്​ ല​ക്ഷ​ത്തോ​ളം വിദ്യാര്‍ഥികളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ല്‍ പ​രീ​ക്ഷ എഴുതുന്നത്‌.

എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ ഏപ്രില്‍ 8 മുതല്‍ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15 മു​ത​ല്‍ രാ​വി​ലെ​യു​മാ​ണ്​ ന​ട​ക്കു​ക. ഉ​ച്ച​ക്കു​ശേ​ഷം 1.40 മു​ത​ലും വെ​ള്ളി​യാ​ഴ്​​ച 2.40 മു​ത​ലു​​മാ​ണ്​ പ​രീ​ക്ഷ. 15 മു​ത​ല്‍ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ. 29ന്​ ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌​എ​സ്.​ഇ പ​രീ​ക്ഷ​ക​ള്‍ 9.40നാണ്  ആ​രം​ഭി​ക്കു​ക. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്‌എ​സ്‌ഇ ഒ​ന്‍പതി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 4,22,226 പേ​രാ​ണ്​ 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ല്‍ 4,21,977 പേ​ര്‍ സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ്. 2,15,660 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,06,566 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.

ഗ​ള്‍​ഫി​ല്‍ ഒ​ന്‍പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ല്‍ ഒ​ന്‍പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. 2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യെ​ഴു​തും. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ല്‍ 2,26,325 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,20,146 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ല്‍ 3,77,939 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27000ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ വിഎ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ...