തൃത്താല : പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ആണ് എടപ്പാളില്‍ പ്ലസ് ടു പഠിക്കുന്ന വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷമായിരുന്നു പീഡനം. ചാലിശ്ശേരി പോലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍.
സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥി പിടിയിലാവുന്നത്. ഇന്‍സ്റ്റഗ്രാം വഴി എട്ടാം ക്ലാസുകാരിയുമായി പ്രണയത്തിലായി കണ്ണൂര് നിന്നും കുറ്റനാട്ടേക്ക് പെണ്‍കുട്ടിയെ കാണാനെത്തിയ മറ്റൊരു യുവാവിനെയും ബന്ധുവിനേയും ചാലിശ്ശേരി പോലീസ് ഉപദേശം നല്‍കി തിരിച്ചയച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ചതിക്കുഴികളിലേക്കാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.