തൊഴിലവസരങ്ങള്‍ കൂടുതലുള്ള പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യപ്പെടുന്നു. ഉയർന്ന പദവിയും ശമ്പളവും അധികാരവും അഭിമാനവും സുരക്ഷിതത്വവുമുള്ള ജോലി എളുപ്പത്തിൽ നമ്മുടെ നാട്ടിലോ പുറത്തോ ലഭിക്കുമെന്നതാണ് വിദ്യാര്‍ത്ഥികളെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് എന്നതിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ ജോലി, സിവിൽ സർവ്വീസ് (IAS/IPS), ടീച്ചിംഗ്, ബാങ്ക്, ടെക്നിക്കൽ, അഡ്വക്കേറ്റ്, ജേർണലിസം, പോലീസ്, സൈന്യം, മാനേജർ, ബിസിനസ്, സോഷ്യൽ വർക്ക്, കൺസൾട്ടിംഗ്, റെയിൽവേ, യു.എൻ.ഒ, കൗൺസിലിംഗ്, ട്രാവൽ & ടൂറിസം, ഡയറക്ടർ, ജനറൽ നഴ്സിംഗ്, വിദേശ ജോലികൾ, പാരാമെഡിക്കൽ, ഹോട്ടൽ മാനേജ്മെൻറ്, ഡിസൈനർ, ആരോഗ്യം, ജഡ്‌ജി, ആർക്കിയോളജി, സൈക്കോളജി, അഡ്മിനിസ്ട്രേഷൻ, പബ്ലിഷിംഗ്, ഏവിയേഷൻ, കോളേജ് പ്രൊഫസർ, സിവിൽ എൻജിനീയർ,ലൈബ്രേറിയൻ, ഹോസ്പിറ്റാലിറ്റി തുടങ്ങി ആയിരക്കണക്കിന് വ്യത്യസ്ത തൊഴിൽ അവസരങ്ങൾ +2 ഹ്യുമാനിറ്റീസുകാരെ കാത്തിരിക്കുന്നു.
പഠന മികവുകൊണ്ടും അച്ചടക്കംകൊണ്ടും ശ്രദ്ധേയമായ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളില്‍ (സ്കൂൾ കോഡ് 03022) പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. താല്‍പ്പര്യമുള്ളവര്‍ എത്രയുംവേഗം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് സ്ക്കൂള്‍ അധികൃതര്‍ അറിയിച്ചു. കോഴ്സ് കോഡ് – ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് – 33. പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 30 മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ നേരിട്ട് വന്ന് അപേക്ഷാ ഫോം സൗജന്യമായി സമർപ്പിക്കാം. കൂടാതെ അക്ഷയ സെന്റർ വഴിയോ സ്വയമേയോ അപേക്ഷ സമർപ്പിക്കാം.
അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും Help Desk നമ്പറുകളായ 94953 15608, 98471 92493, 80751 64342, 94469 21804, 98477 24575, 94961 46632 88489 36819 ഇവയില്‍ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് നല്‍കുകയോ ചെയ്യുക. വീണ്ടും വിളിക്കേണ്ടിവന്നാല്‍ മുമ്പ് വിളിച്ച നമ്പരില്‍ തന്നെ വിളിക്കുവാന്‍ ശ്രദ്ധിക്കുക. ഒരു തവണ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞു പരിശ്രമിക്കുക. Whatsapp മെസ്സേജും നല്‍കാം.
കേരളത്തിലെ മറ്റു സ്കൂളുകളിലുള്ള എല്ലാ curricular/extra curricular ആക്ടിവിറ്റീസിനും ഭൗതിക സൗകര്യങ്ങൾക്കും പുറമേ, വിശാലമായ പ്ലേ ഗ്രൗണ്ടും ഇവിടെയുണ്ട്. കൂടാതെ പ്രഗത്ഭരായ ട്രെയിനേഴ്സും കോച്ചുകളും നയിക്കുന്ന Football, Volleyball, Softball, മാർഗംകളി, മംഗലംകളി, ഒപ്പന എന്നിവയുടെ സ്പെഷ്യൽ കോച്ചിംഗും കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലുണ്ട്. സ്കൂളിനെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ യഥാസമയം ലഭിക്കുവാന്‍ സ്കൂളിന്റെ ഔദ്യോഗിക Whatsapp ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/L7SYb1xhcWi8GDg4YRrB61