പാലക്കാട്: കെ വിദ്യയെ വ്യാജരേഖ ചമയ്ക്കാന്‍ 16 ലക്ഷം എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടു എന്ന് തെളിഞ്ഞാല്‍ ആ നിമിഷം നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ആര്‍ഷോ പറഞ്ഞു.
അതേസമയം വ്യാജരേഖ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല കോളേജില്‍ പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തിയേക്കും. വിദ്യയെ അഭിമുഖം ചെയ്ത അധ്യാപകരുടെ മൊഴിയെടുക്കുന്നതിനായി അഗളി പോലീസ് പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.