ദില്ലി: പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരെല്ലാവരും കൂടി ഒരുമിച്ച് കൂടി ‘അഴിമതി പ്രചാരണം’ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കാരായ പാര്‍ട്ടികളെല്ലാം ഒരു വേദിയില്‍ എത്തിയെന്നും എന്നാല്‍ രാജ്യം ഇത് നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിയുടെ പാര്‍പ്പിട സമുച്ചയവും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇന്ത്യ മഹത്തായ കാര്യങ്ങളുടെ കുത്തൊഴുക്കില്‍ നില്‍ക്കുമ്പോള്‍, രാജ്യത്തിന് അകത്തും പുറത്തുമുള്ള രാജ്യവിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നതാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ സ്ഥാപിച്ച ശക്തമായ അടിത്തറ ഇന്ത്യയ്ക്കുണ്ട്. അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുമ്പോള്‍ അവര്‍ ആക്രമിക്കപ്പെടുകയാണ്. കോടതി വിധി പറയുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുകയാണ്. ‘അഴിമതി പ്രചാരണം സംരക്ഷിക്കാന്‍ ചില പാര്‍ട്ടികള്‍ ഒത്തുചേരുന്നത് എല്ലാവരും കാണുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.