ബെംഗളൂരു: ദ കേരള സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമൂഹത്തെ നശിപ്പിക്കുന്ന ഈ തീവ്രവാദ പ്രവണതയ്ക്കൊപ്പം ഇന്ന് കോണ്‍ഗ്രസ് നില്‍ക്കുന്നത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയംപ്രതിഷേധങ്ങള്‍ക്കുമിടെ ദി കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കല്‍പ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാര്‍ക്കും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കുമെതിരെ പരാമര്‍ശങ്ങളുള്ള സിനിമകള്‍ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.