ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഗയാന. പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് ഗയാന’ സമ്മാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 19-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയും പരമോന്നത സിവിലയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കും. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരം. കഴിഞ്ഞ ദിവസം നൈജീരിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നൈജീരിയന്‍ പരമോന്നത സിവിലയന്‍ പുരസ്‌കാരം സ്വീകരിച്ചിരുന്നു. എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി സ്വീകരിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്രമോദി. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദി അറേബ്യയാണ് പരമോന്നത സിവിലയന്‍ പുരസ്‌കാരം ആദ്യമായി നല്‍കിയത്. അഫ്ഗാനിസ്ഥാന്‍, പലസ്തീന്‍, ബഹറിന്‍, യുഎഇ, മാലിദ്വീപ്, ഫിജി, പാപ്പുവ ന്യൂ ഗിനിയ, പലാവു, ഈജിപ്ത്, ഫ്രാന്‍സ്, ഭൂട്ടാന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് മോദിക്ക് പരമോന്നത സിവിലയന്‍ പുരസ്‌കാരം സമ്മാനിച്ച മറ്റ് രാജ്യങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1