തിരുവനന്തപുരം: വന്ദേ ഭാരതിന്റെ ഫ്‌ലാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനില്‍ സഞ്ചരിക്കില്ല. 25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10.30ന് നടക്കുന്ന ഫ്‌ലാഗ് ഓഫിനുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തമ്പാനൂര്‍, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഉദ്ഘാടന വേദിക്ക് എതിര്‍വശത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന സമയത്ത് അര മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല.
അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തി തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കൂടാതെ ട്രെയിനിന്റെ ടൈംടേബിള്‍ അധികൃതര്‍ പുറത്തിറക്കി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.