തൃശൂര്‍: മേളപ്പെരുക്കത്തിന് പേരുകേട്ട നാടാണ് തൃശ്ശൂർ.വന്ദേ ഭാരത് എക്‌സ്പ്രസിനെ തൃശ്ശൂരിൽ വരവേറ്റത് മേളത്തോടെയാണ്. ഒരു കുറവും വരുത്താൻ തൃശ്ശൂരുകാർ മറന്നിട്ടില്ല. വടക്കുംനാഥന്റെ നടയിൽ തൃശൂർ പൂരം നടക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോഴിതാ കേരളത്തില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്‌സ്പ്രസിന് തൃശൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചിരിക്കുകയാണ്. ’ഉഗ്രന്‍ തൃശൂര്‍’ എന്ന കമന്റോടെയാണ് മോദി ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തത്.
മേളപ്പെരുക്കത്തോടെയായിരുന്നു തൃശൂരില്‍ വന്ദേഭാരതിന് സ്വീകരണം. ഇതിന്റെ വിഡിയോ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രി ഷെയര്‍ ചെയ്തത്.ഇന്നലെയാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്. സംസ്ഥാനത്തുടനീളം സ്റ്റേഷനുകളില്‍ വന്‍ സ്വീകരണമാണ് ട്രെയിനിനു ലഭിച്ചത്.