Tuesday, May 13, 2025 10:54 am

പോക്കോ പോഡ്സ് വയർലെസ് ഇയർബഡ്സ് ഇന്ത്യയിലെത്തി ; സംഭവം അടിപൊളി

For full experience, Download our mobile application:
Get it on Google Play

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോ തങ്ങളുടെ ആദ്യത്തെ ട്രൂ വയർലസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ പോഡ്സ് (Poco Pods) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. ഈ ബജറ്റ് ഇയർബഡ്സ് ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പനയ്ക്കെത്തുന്നത്. 30 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ടൈം നൽകുന്ന ബാറ്ററിയുമായി വരുന്ന പോക്കോ പോഡ്സ് ഡീപ്പ് ബാസ് നൽകുന്നു. 2020 മുതൽ വാർത്തകൾ നിറഞ്ഞിരുന്ന പോക്കോ പോഡ്സ് ടെസ്റ്റിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്രയും വൈകിയത്. പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിന്റെ യഥാർത്ഥ വില 2,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഇയർബഡ്സ് നിങ്ങൾക്ക് 1,199 രൂപയ്ക്ക് സ്വന്തമാക്കാം. പോക്കോ പോഡ്സിന്റെ വിൽപ്പന ജൂലൈ 29 ന് നടക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഇയർബഡ്സിന്റെ വിൽപ്പന നടക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് പോക്കോ പോഡ്സ് വിപണിയിലെത്തിയിരിക്കുന്നത്. മിഡ്നൈറ്റ് ഗ്രോവ് എന്ന മഞ്ഞയും കറുപ്പും കലർന്ന കളർ ഓപ്ഷനിലാണ് ടിഡബ്ല്യുഎസ് വരുന്നത്.

പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിൽ ഇഎൻസി അഥവാ എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ സംവിധാനമുണ്ട്. ഇതിലൂടെ ചുറ്റുപാടുമുള്ള നോയിസ് കുറച്ച് കോളുകൾ വിളിക്കുമ്പോൾ മികച്ച ഓഡിയോ ക്വാളിറ്റി നൽകാൻ പോക്കോയുടെ വാഹനം സഹായിക്കുന്നു. അതുകൊണ്ട് തന്നെ എത്ര തിരക്കുള്ള ചുറ്റുപാടിലും മികച്ച രീതിയിൽ കോളുകൾ വിളിക്കാൻ പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിലൂടെ സാധിക്കും. കോളുകൾ കൂടുതലായി വിളിക്കേണ്ടവർക്ക് മികച്ച ചോയിസാണ് പോക്കോയുടെ ഇയർബഡ്സ്. താരതമ്യേന നീളമുള്ള സ്റ്റെലും സിലിക്കൺ ഇയർബഡ്സുമാണ് പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിലുള്ളത്. ആപ്പിൾ എയർപോഡ്സ് പ്രോയുമായി സാമ്യതയുള്ള ഡിസൈനാണിത്. വാഹനത്തിന്റെ ചാർജിങ് കെയ്‌സിന് മുട്ടയുടെ ആകൃതിയാണുള്ളത്. മുൻവശത്ത് മഞ്ഞ നിറത്തിൽ പോക്കോ ബ്രാൻഡിങ്ങും നൽകിയിട്ടുണ്ട്. വിയർപ്പ് പറ്റിയാലും കേടാക്കാതിരിക്കാൻ IPX4 സ്വെറ്റ് പ്രൂഫ് സംവിധാനവും പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സ് ഒറ്റ ചാർജിൽ 30 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 90 മിനിറ്റ് വരെ പാട്ട് കേൾക്കാൻ സാധിക്കും എന്നാണ് ഈ ഇയർബഡ്സിന്റെ മറ്റൊരു സവിശേഷത. ഗെയിമിങ്ങിനും മൂവി സ്ട്രീമിങ്ങിനുമായി 60ms വരെ ലോ ലേറ്റൻസിയും ഇയർബഡ്സിൽ ഉണ്ട്. ഡീപ്പ് ബാസ് ഫീച്ചറുമായി വരുന്ന പോക്കോ പോഡ്സിൽ എഎൻസി ഇല്ലെന്നത് ഒരു പോരായ്മയാണ്. ബ്ലൂടൂത്ത് 5.3 (ബ്ലൂടൂത്ത് ലോ എനർജി) കണക്റ്റിവിറ്റിയുമായി വരുന്ന പോക്കോ പോഡ്സ് ട്രൂ വയർലസ് ഇയർബഡ്സിൽ ഗൂഗിളിന്റെ ഫാസ്റ്റ് പെയർ സംവിധാനവുമുണ്ട്. വിവിധ പ്രവർത്തനങ്ങൾക്കായി ടച്ച് കൺട്രോൾസും പോക്കോ പോഡ്സിൽ നൽകിയിട്ടുണ്ട്. രണ്ടുതവണ ടാപ്പ് ചെയ്ത് പാട്ടുകൾ മാറ്റുകയും മൂന്ന് തവണ ടാപ്പുചെയ്ത് പാട്ടുകൾ പ്ലേ ചെയ്യാനും പൌസ് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കും. ഈ ഇയർബഡ്സ് സ്റ്റാൻഡേർഡ് എസ്ബിസി ബ്ലൂടൂത്ത് കോഡെക്ക് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഇത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായി ഡിസൈൻ ചെയ്തതാണ് എങ്കിലും ഐഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി...

സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

0
മലപ്പുറം : സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത...

വേനലവ​ധി കഴിയാൻ ദിവസങ്ങൾ മാത്രം ; സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന വൈകുന്നു

0
കോ​ഴി​ക്കോ​ട്: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ...

വേനൽ ചൂട് ; ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത്...