മലപ്പുറം : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വയലത്തൂര്‍ കുറ്റിപ്പാല സ്വദേശികളായ കുണ്ടില്‍ വീട്ടില്‍ മുസ്തഫ, തവരംകുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരമനുസരിച്ചാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്. പത്താംക്ലാസ് വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോക്കം പോയതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് ചൈല്‍ഡ്‌ലൈനിന്റെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്തിയിരുന്നു.
തുടര്‍ന്നാണ് നാട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ വിവരം കുട്ടി വെളിപ്പെടുത്തിയത്. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഓട്ടോ ഡ്രൈവറായ റസാഖ് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നല്‍കി. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.