പട്ടാമ്പി: ഒറ്റപ്പാലത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72-കാരനെ 65 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. മുളഞ്ഞൂര്‍ സ്വദേശി അപ്പുവിനെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. കഠിനതടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്. ഈ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അപ്പു തന്റെ വീട്ടിലെ അടുക്കളയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഒറ്റപ്പാലത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എം.സുജിത്, ജയേഷ് ബാലന്‍, എസ്.ഐ. എസ്. അനീഷ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ ജയകുമാര്‍ ഹാജരായി.