ഇടുക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളിയാമറ്റം മേത്തൊട്ടിയില്‍ താമസിക്കുന്ന തൈപ്ലാക്കല്‍ അരുണ്‍ (23) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. യുവാവിന്റെ ശല്യംരൂക്ഷമായപ്പോള്‍ പെണ്‍കുട്ടിയുടെ പഠനം ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍, ഇയാള്‍ ശല്യം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ തിരുവനന്തപുരത്ത് കേസ് എടുത്ത ശേഷം കാഞ്ഞാര്‍ പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയില്‍
RECENT NEWS
Advertisment