കുന്നംകുളം: പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസില്‍ അറുപത് വയസ്സുകാരന് അഞ്ച് ജീവപര്യന്തം. പുതുശ്ശേരി സ്വദേശി അജിതനാണ് കുന്നംകുളം പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്. മാനസിക ക്ഷമത കുറവുള്ള പതിനഞ്ച്കാരിയെ പലതവണ പീഡിപ്പിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. നിലവില്‍ ഇയാള്‍ മറ്റൊരു കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലര്‍ത്തി മയക്കി അതി ജീവിതയെ അതിക്രൂരമായ രീതിയില്‍ പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. പീഡത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മാമ്മ മരിച്ചതിനോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കള്‍ അറിയുന്നത്. പിന്നീട് കുന്നംകുളം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.