Tuesday, March 25, 2025 4:12 am

ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവംത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ്‌ ജാസ്മിനെയാണ് പയ്യന്നൂർ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിൽ ആയിരുന്നു. തുടർന്ന് നാലുദിവസം ജാസ്മിൻ യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പോലീസിൽ പരാതി നൽകി. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പോലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകൻ പയ്യന്നൂർ പോലീസിനെ സമീപിച്ചത്. അമ്മയോടൊപ്പം ഉള്ള നഗ്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ 16 കാരന് അയച്ചിരുന്നു. വീഡിയോകൾ കണ്ട കുട്ടിയുടെ മാനസികനില തെറ്റുകയും ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികൾ മുഹമ്മദ് ജാസ്മിന്റെ വലയിൽ അകപ്പെട്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

0
പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് കട്ടിലുകളും അടുക്കള മാലിന്യം...

സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ )യുടെ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ ) യുടെ ജില്ലാതല...

ക്ഷയരോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം...

‘ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചൂച്ചിറ’ ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍ ആന്‍ഡ് ഇന്‍സിനിനേറ്റര്‍...