തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പിആര്‍ഡിഎസ് ) സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 84 മത് ദേഹവിയോഗ വാര്‍ഷിക ദിനാചരണത്തിന്റെ സമാപന പരിപാടികള്‍ ജൂണ്‍ 29,30 തീയതികളില്‍ സഭയുടെ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ നടക്കും. രാവിലെ 6 .30 നു സന്നിധാനങ്ങളില്‍ ദീപാരാധനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ 14 ദിവസത്തെ ഉപവാസത്തോടെയുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളില്‍ നിന്ന് പദയാത്രികരായി എത്തിച്ചേരുന്ന വിശ്വാസികളെ സഭാ നേതൃത്വം 29 ന് വൈകുന്നേരം 6.30 ന് ഇരവിപേരൂര്‍ ജംക്ഷനില്‍ സ്വീകരിച്ച് ഗുരുദേവന്റെ ഭൗതീക ശരീരം സ്ഥിതി ചെയ്യുന്ന മണ്ഡപത്തിലേക്ക് ആനയിക്കും.
തുടര്‍ന്ന് 8.30 ന് നടക്കുന്ന ഉപവാസ ധ്യാന യോഗത്തില്‍ സഭാ പ്രസിഡന്റ് വൈ. സദാശിവന്‍, ഗുരുകുല ശ്രേഷ്ഠന്‍ ഇ. ടി. രാമന്‍, വൈസ് പ്രസിഡന്റ് ഡോ.പി എന്‍ .വിജയകുമാര്‍, ഗുരുകുല ഉപ ശ്രേഷ്ഠന്‍മാരായ എം.ഭാസ്‌കരന്‍, കെ. സി. വിജയന്‍, ഗുരുകുല ഉപദേഷ്ടാക്കളായ ബി. ബേബി, മണി മഞ്ചാടിക്കരി, കെ .എസ്. വിജയകുമാര്‍, വൈ.ജ്ഞാനശീലന്‍, എ. തങ്കപ്പന്‍, പി.കെ. തങ്കപ്പന്‍, ഒ. ഡി . വിജയന്‍, മേഖല ഉപദേഷ്ടാക്കളായ വി .ആര്‍ കുട്ടപ്പന്‍, സി. കെ ജ്ഞാനശീലന്‍, രക്ഷാ നിര്‍ണ്ണയ ഉപദേഷ്ട്ടാവ് ഡി. ശിഖാമണി, മേഖല ഉപദേഷ്ടാക്കളായ സി കെ. കുട്ടപ്പന്‍, ടി . ടി. സുന്ദരന്‍, പി. കെ. നേശമണി എന്നിവര്‍ പ്രഭാഷണം നടത്തും. ഗുരുദേവന്റെ ഭൗതീക ശരീരം വേര്‍പാടാവുന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് 30 ന് പുലര്‍ച്ചെ 5. 30 ന് വിശുദ്ധ കുടിലില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. തുടര്‍ന്ന് 6 ന് വിശുദ്ധ സന്നിധാനങ്ങളില്‍ പ്രാര്‍ഥന. 8.30 ന് നടക്കുന്ന ആത്മീയ യോഗത്തില്‍ പ്രസിഡന്റ് വൈ. സദാശിവന്‍ , ഗുരുകുല ശ്രേഷ്ഠന്‍ ഇ.ടി. രാമന്‍, ഗുരുകുല ഉപശ്രേഷ്ഠന്‍ എം. ഭാസ്‌കരന്‍ എന്നിവര്‍ ആത്മീയ യോഗങ്ങളും, നേര്‍ച്ച വഴിപാടു സ്വീകരണവും ഉണ്ടാകും.