പത്തനംതിട്ട: വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിച്ചാൽ കര്‍ശന നടപടി. ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിർദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നൽകി.
സ്ഥാനാര്‍ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന് സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്