തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തിച്ച യുവാവിനെ പോലീസ് മർദിച്ചതായി പരാതി. മംഗലപുരം എസ്ഐ കിരൺ ശശിധരനെതിരെ മാടൻവിള സ്വദേശി ജഹാംഗീർ (31) റൂറൽ എസ്പിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് മംഗലപുരം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെ എസ്ഐ കിരൺ ശശിധരൻ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ പരാതി. ജഹാംഗീർ ഓടിച്ചിരുന്ന ടെംബോ ട്രാവലർ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതു സംബന്ധിച്ച് 30,000 രൂപ നൽകി ഒത്തുതീർപ്പാക്കാൻ എസ്ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻഷുറൻസ് ക്ലൈം ചെയ്ത് പ്രശനം പരിഹരിക്കാമെന്ന നിലപാടെടുത്തതോടെ എസ്ഐ മർദിക്കുകയായിരുന്നു എന്നാണ് ജഹാംഗീറിന്റെ പരാതി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033