തലശ്ശേരി : മയക്കുമരുന്ന് വിപണനത്തിന്‍റെ മുഖ്യ കേന്ദ്രങ്ങളായി തലശ്ശേരിയും മാഹിയും മാറുകയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തെത്തുടർന്ന് എക്‌സൈസ് തലശ്ശേരി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാലിൽ അടയാളമിട്ട് മയക്കുമരുന്നുമായി തലശ്ശേരിയിലേക്കയച്ചത് ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണി ഒരു സ്ത്രീ യാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, ഇവരെ ഉടൻ പിടികൂടുമെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
തലശ്ശേരിയിലെ ഒരു മാളിലാണ് കാലിൽ കോഡ് അടയാളമിട്ട് സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപയോഗിച്ചു മയക്കുമരുന്ന് കടത്തിയത്. പ്രത്യേക കോഡും കാലിൽ കടത്തുകാരിയുടേതിന് സമാനമായ അടയാളവുമുള്ള മറ്റൊരു സ്ത്രീ ഇത് ഏറ്റു വാങ്ങിയിട്ടുണ്ടെന്നും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലും മാളിലെയും, സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തലശ്ശേരിയിൽ നിരവധി സംഘങ്ങൾ സ്ലീപ്പിംഗ് സെല്ലുകളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. കാരിയർമാരായി പ്രവർത്തിക്കുന്നവരിൽ സ്ത്രീകളുമുണ്ടെന്നാണ് വിവരം. നിരവധി വർഷങ്ങളായി ലഹരിമരുന്ന് കടത്തുന്ന ചില സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. കോഴിക്കോട് ബംഗ്ലാദേശ് കോളനിയുമായും ചില സ്ത്രീകൾക്ക് ബന്ധമുണ്ട്. ഇവരിൽ ചിലരാണ് അഴിയൂർ, മാഹി, ന്യൂ മാഹി പ്രദേശങ്ങളിൽ മയക്ക് മരുന്നുകൾ എത്തിക്കുന്നത്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.