Monday, April 7, 2025 2:42 pm

ഒരു വയസുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് റെിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഇയാൾ ട്രെയിനിൽ നിന്നും തട്ടിക്കൊണ്ട് പോയത്. നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേർന്നാണ് കുഞ്ഞിനെ രക്ഷപ്പെട്ടത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി വന്നിരുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ ഇവർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. കുഞ്ഞിൻറെ ഫോട്ടോയും അയച്ചു കൊടുത്തു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുമ്പോഴാണ് സംശയകരമായ സാഹതര്യത്തിൽ കുഞ്ഞുമായി ഒരാളെ നാട്ടുകാർ കാണുന്നത്.

കുട്ടി നിർത്താതെ കരയാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി അവിടെ നിന്ന് കടന്നു കളയാൻ ശ്രമിച്ചു. ഇതോടെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിലാണ് ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ട്രെയിനിൽ വെച്ച് കുട്ടിയെ തട്ടിയെടുത്തതായി സമ്മതിച്ചത്. വെട്രിവേലും ദമ്പതിമാർ സഞ്ചരിച്ചിരുന്ന ട്രെയിനിൽ യാത്ര ചെയതിരുന്നു. ഉറങ്ങികിടന്ന കുഞ്ഞിനെ അച്ഛനമ്മമാരുടെ കണ്ണ് വെട്ടിച്ച് കൈക്കലാക്കിയ ശേഷം ഇയാൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

0
കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി...

ട്രംപിന്‍റെ താരിഫ് നയങ്ങൾക്കു പിന്നാലെ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി ; നിക്ഷേപകർക്ക് 19 ലക്ഷം...

0
ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങൾക്കു പിന്നാലെ തകർന്നടിഞ്ഞ്...

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇഷാന്ത് ശർമയ്ക്ക് പിഴ

0
ഹൈദരാബാദ് : സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത്...

അന്യസംസ്ഥാന തൊഴിലാളി വൃദ്ധനെ മർദ്ദിച്ചതായി പരാതി

0
കോന്നി : അന്യസംസ്ഥാന തൊഴിലാളി വൃദ്ധനെ മർദ്ദിച്ചതായി പരാതി. കൂടൽ,...