തൃശൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ മാവിന്‍ ചുവട് സ്വദേശി ജിതു എന്നറിയപ്പെടുന്ന ജിതിന്‍ ലാല്‍ (36), എടതിരിഞ്ഞി സ്വദേശി പുതുപ്പള്ളി വീട്ടില്‍ നസ്മല്‍ (23), കല്ലൂര്‍ ആതൂര്‍ സ്വദേശി ചിട്ടിയാട്ട് വീട്ടില്‍ മിഥുന്‍, കുട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബിഥുന്‍ (35) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആമ്പല്ലൂര്‍ പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ വിശാഖിനെയാണ് (30) ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒരു വര്‍ഷം മുമ്പ് ബിഥുനെതിരേ വിശാഖ് പോലീസില്‍ പരാതി കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ജിതിന്‍ലാലും നസ്മലും മിഥുനും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിശാഖിന്റെ പച്ചളിപ്പുറത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ പേരിൽ മുമ്പു വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പുതുക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, ലിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഥീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1