കോന്നി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി പത്തനംതിട്ട വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനെ(28) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. ഫോണ്‍ വിളിച്ചിട്ട് പെണ്‍കുട്ടി എടുക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടിക്കളഞ്ഞതിനാലാണ് അപകടം ഒഴിവായത്. ഇന്നലെ രാവിലെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
ഫെയ്‌സ് ബുക്ക് പരിചയം : യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍
RECENT NEWS
Advertisment