കോട്ടയം: പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിനിയുടെ തലയിൽ മാരകായുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലായിലാണ് സംഭവം. കടപ്പാട്ടൂർ സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയിലാണ് ടിന്റു സ്ഥിരമായി സഞ്ചരിച്ചിരുന്നത്.
ഇന്നലെ പുലർച്ചെയായിരുന്നു പാലാ സ്വദേശി ടിന്റു മരിയ ജോണിന് (26) പരിക്കേറ്റത്. എറണാകുളത്തേക്ക് പരീക്ഷ എഴുതാൻ പോവാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ടിന്റുവിന് വീടിന് സമീപത്ത് വെച്ചാണ് പരിക്കേറ്റത്. പെൺകുട്ടി അപകട നില തരണം ചെയ്തു.