തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും പോലീസ് മുന്നാംമുറയെന്ന് ആരോപണം. ആറ്റിങ്ങല്‍ എസ്ഐ രാഹുലിന് എതിരെയാണ് പരാതി. ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുണ്‍രാജ് എന്ന യുവാവിനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ രണ്ട് മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇതില്‍ അരുണ്‍രാജ് അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷ്യല്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ വച്ച് എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് അരുണ്‍രാജിന്റെ പരാതി. അരുണ്‍രാജിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. കുഴിമുക്ക് സ്വദേശി അരുണ്‍ രാജിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.
ബാറില്‍ അടിപിടി നടത്തിയതിനാണ് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത് എന്നാല്‍ അടിപിടിയുമായി ബന്ധമില്ലെന്നും ബാറില്‍ ഭക്ഷണം വാങ്ങാന്‍ പോയെതാണെന്നും അരുണ്‍ രാജ് പറയുന്നു. ഓട്ടോ തൊഴിലാളിയായ അരുണ്‍രാജ് ഡി.വൈ.എസ്.പി ക്കാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ബാറില്‍ നില്‍ക്കവെയാണ് പോലീസ് പിടികൂടി മര്‍ദ്ദിച്ചതെന്നാണ് പരാതി. താന്‍ ആ സമയം മദ്യപിച്ചിട്ടില്ലായിരുന്നു. ഭക്ഷണം വാങ്ങിക്കാനാണ് ബാറില്‍ പോയത്.
ഇതിനിടെ ബാറിനകത്ത് ആരൊക്കെയോ അടിപിടി നടത്തി. എന്നാല്‍ പുറത്തിറങ്ങിയ തന്നെയാണ് പോലീസ് പിടിച്ചത്. ലാത്തികൊണ്ട് അടിയേറ്റ പാടുകള്‍ രണ്ടു കാലിലുമുണ്ടെന്നും അരുണ്‍രാജ് പറഞ്ഞു. അരുണ്‍രാജ് ഉള്‍പ്പെടെയുള്ളവരാണ് അടികൂടിയതെന്നാണ് പോലീസ് അറിയിക്കുന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തത് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ രാഹുല്‍ പറഞ്ഞു. അരുണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ അനുഭാവി കൂടിയാണ് അരുണ്‍ രാജ്.