കൊച്ചി: പോലീസിനെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ താമസിക്കുന്ന ആന്റണി ജോസഫ് (കമ്മല്‍ ബെന്നി-43) ആണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞമാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്തെത്തി പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കിട്ടിയ ചില്ലു കഷ്ണം കൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന്, ഇവിടെ നിന്നും രക്ഷപ്പെട്ട ഇയാള്‍ ചോറ്റാനിക്കര ഭാഗത്തുള്ളതായി വിവരം ലഭിച്ചതിനാൽ പൊലീസ് സംഘം ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിരന്തരം അടിപിടികളും മറ്റും നടത്തിയും മയക്കുമരുന്ന് ഉപയോഗവും വില്പനയും മൂലം സമീപവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീക്ഷണിയായിട്ടുളളയാളാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.