തിരുവനന്തപുരം: കിളിമാനൂരില്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പിടിച്ചുപറിക്കേസില്‍ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ (32) വയസ്സുകാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം അറസ്റ്റിലായ പ്രതിയുടെ കോവിഡ് പരിശോധനാ ഫലം 10 ദിവസത്തോളം വൈകിയത് കൂടുതല്‍ പോലീസുകാരെ ക്വാറന്റൈനിലാക്കാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ചെയ്ത അന്ന് തന്നെ പ്രതിയെ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണ തടവില്‍ ആക്കിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പ്രതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നത്.
കിളിമാനൂരില്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment