കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഓള്‍ ഇന്ത്യ ഇസ്ലാമിക് കൗണ്‍സിലിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുറുവിലങ്ങാട് പോലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ; ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു
RECENT NEWS
Advertisment