തിരുവനന്തപുരം : സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ ക്വാറന്റൈന്‍ ലംഘിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. എസ്.എ.പി ക്യാമ്പിലെ പോലീസുകാരനെയാണ് ക്വാറന്റൈന്‍ ലംഘിച്ചെന്ന് പറഞ്ഞ് സസ്പെന്‍ഡ് ചെയ്തത്. കുളിമുറിയുടെ ശോചനീയാവസ്ഥയും എണ്ണക്കുറവും കാരണം കുളിക്കാനായി ബില്‍ഡിങിന്റെ രണ്ടാം നിലയില്‍ ഉള്ള ശുചിമുറിയിലേയ്ക്ക് പോയപ്പോഴാണ് അസിസ്റ്റന്റ് കമാന്‍ഡന്‍റ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ എസ്.എ.പി ക്യാമ്പിലെ ക്വാറന്റൈന്‍ കേന്ദ്രമാക്കിയ ബാരക്കില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് പോലീസുകാര്‍ പറഞ്ഞു. നിലവില്‍ കെട്ടിടം പൂര്‍ണമായും കോവിഡ് ക്വാറന്റൈന്‍ കേന്ദ്രമാണ്. കുളിയ്ക്കാനായി പോകുന്ന നേരം മാസ്‌ക് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് സസ്പെന്‍ഡ് ചെയ്തതെന്നും പോലീസുകാര്‍ പറഞ്ഞു.
ക്വാറന്റൈന്‍ ലംഘിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
RECENT NEWS
Advertisment