തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തലസ്ഥാന നഗരി കോവിഡ് ഭീതിയില്‍ തുടരുകയാണ്. തുടര്‍ച്ചയായി കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണെന്നതും തലസ്ഥാനത്തെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ഇന്ന് തിരുവനന്തപുരത്ത് 222 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്.