ഇടുക്കി : പീരുമേട് പരുന്തുംപാറ ആത്മഹത്യാമുനമ്പില്‍ ചാടി ജീവനൊടുക്കിയെന്ന് സംശയിച്ച യുവാവിനെ വണ്ടിപ്പെരിയാറില്‍ നിന്ന് പോലീസ് കണ്ടെത്തി. പിതാവ് മരിച്ചുപോയെന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടശേഷം 39 കാരനായ യുവാവിനെ കാണാതാവുകയായിരുന്നു. ആത്മഹത്യാ മുനമ്പില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയെന്നായിരുന്നു പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ യുവാവിന്‍റെ ബാഗ്, ചെരിപ്പ് എന്നിവ ഈ സ്ഥലത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. പോലീസും അഗ്നിരക്ഷാസേനയുമെത്തി രാത്രി തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ വീണ്ടും തിരച്ചിലിനെത്തിയപ്പോഴാണ് ആളെ കണ്ടെത്തിയ വിവരം അറിഞ്ഞത്.
വാളാടി – ചെങ്കര റോഡിലൂടെ നടന്നുപോയ യുവാവിനെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ തിരിച്ചറിയുകയായിരുന്നു. യുവാവിനെ ആദ്യം വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലും പിന്നീട് പീരുമേട് പോലീസ് സ്റ്റേഷനിലും എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണു പിതാവ് മരിച്ചതായി വ്യാജ പോസ്റ്റിട്ടതെന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമാണ് പിതാവ്. പിതാവിന്‍റെ ചിത്രത്തോടൊപ്പം ആര്‍ഐപി, ഐ മിസ് യു എന്നിങ്ങനെ കുറിച്ച പോസ്റ്റാണ് ഞായറാഴ്ച രാവിലെ യുവാവ് ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.