പത്തനംതിട്ട : നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥർ വ്യാപാരികളെ നിരന്തരം ദ്രോഹിക്കുന്നതായി മുൻ നഗരസഭ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർ വാഹനം നിർത്തി കടകളിലേക്ക് കയറിയാൽ ഉടൻതന്നെ വാഹന ഉടമകൾക്ക് പെറ്റി കൊടുക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. അബാൻ മേൽപ്പാല നിർമ്മാണത്തിലെ കാലതാമസവും പൊടി ശല്യം, റോഡുകളുടെ ദുരവസ്ഥ തുടങ്ങി നിരവധി കാരണങ്ങളാൽ കച്ചവടം ഇല്ലാതെ വ്യാപാര സ്ഥാപനങ്ങൾ പൂട്ടുന്ന അവസ്ഥയിലാണ് പലരും. ഈ സമയത്തും അവരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും പോലീസ് പിൻമാറണം. വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സംവിധാനങ്ങൾ ഒരുക്കേണ്ടത് നഗരസഭയും സർക്കാരുമാണ് അത് ചെയ്യാതെ വാഹനം നിർത്തി കടകളിലേക്ക് കയറുന്നവർക്ക് പെറ്റി കൊടുക്കുന്നത് ഉള്ള കച്ചവടം കൂടി ഇല്ലാതാകുന്നതിനു ഇടയാക്കും. ഇത് അവസാനിപ്പിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1