Friday, April 11, 2025 12:13 pm

പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർക്ക് നിർദേശവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർക്ക് നിർദേശവുമായി സിറ്റി പോലീസ്. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ കണക്ട് ചെയ്ത് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പാസ് വേഡുകളും യു.പി.ഐ ഐഡികളും ഉൾപ്പടെയുള്ള വിവരങ്ങൾ ചോരാൻ സാധ്യ തയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, കോൺടാക്ടുകൾ, ലോഗിൻ ക്രെഡെൻഷ്യലുകൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഞൊടിയിടയിൽ കഴിയും. സർക്കാരിന്റെ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. ഹോട്ട്സ്പോട്ടുകൾ കണക്ട് ചെയ്ത് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്വകാര്യ വെബ് സൈറ്റുകളിലും സ്വകാര്യ വിവരങ്ങൾ അപ് ലോഡ് ചെയ്യരുത്. വിവരങ്ങൾ ലഭിച്ചാൽ ആപ്പുകളിലെ നിങ്ങളുടെ സെഷൻ ഹാക്ക് ചെയ്യാനും മറ്റ് ഡിവൈസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും ഹാക്കർമാർക്ക് സാധിക്കും. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഹാക്കർക്ക് നിയന്ത്രിക്കാനും കഴിയും.

സ്ക്രീൻ നിയന്ത്രണം ലഭിക്കുന്നതോടെ ഫോണിലെ നിങ്ങളുടെ ചെറു നീക്കങ്ങൾ പോലും ഹാക്കറുടെ ശ്രദ്ധയിൽ വരും. സൗജന്യമായി ലഭിക്കുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കുപോലും ഇത്തരത്തിൽ മറ്റൊരാളുടെ ഫോൺ നിയന്ത്രിക്കാൻ കഴിയുമെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ പണം കൈക്കലാക്കാനും നിങ്ങളുടെ പേരുവിവരങ്ങൾ ചിലപ്പോൾ ഹാക്കർമാർ ഉപയോഗിച്ചേക്കാമെന്നും  പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങളോ ഉണ്ടാവുകയാണെങ്കിൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവം 14 മുതൽ

0
റാന്നി : പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവം 14 മുതൽ...

ഭിന്നശേഷി കേന്ദ്രത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര് ; യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രതിഷേധം

0
പാലക്കാട്: ഭിന്നശേഷിക്കാർക്കായി പാലക്കാട് നഗരസഭ നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ

0
പത്തനംതിട്ട : കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ...

അപകടക്കെണിയായി മല്ലപ്പള്ളി-പരിയാരം- റോഡ്‌

0
മല്ലപ്പള്ളി : അപകടക്കെണിയായി മല്ലപ്പള്ളി-പരിയാരം- റോഡ്‌ ബിഎസ്‌എൻഎൽ ഓഫീസ്...