കണ്ണൂർ : കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്.
പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസിസ്റ്റന്റ കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രതിക. ഇവർ ഒളിവിലാണ്.
4 ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികൾ ആഗസ്ത് 9 ന് പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രജീഷിനെ കാണ്മാനില്ലായിരുന്നു.