കൊച്ചി : എറണാകുളത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. ഞാറക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്‍റെ മകന്‍റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്. പ്രതിയായ പോലീസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ
RECENT NEWS
Advertisment